ഒരു വീടിന്റെ വീടിരിക്കലിനോട് അടുത്ത് വെച്ചാകും ഒട്ടുമിക്ക കസ്റ്റമേഴ്സും ഫാബ്രിക്കേറ്റർസിനെ വർക്കിന് വിളിക്കുക.
അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചുമർ പണി, വാർപ്പ് പണി, വയറിങ്, പ്ലബിങ്, ടൈൽ പണി, ഫെറോ പണി, പെയിന്റ് പണി ഇവരൊക്കെ അത്യാവശ്യം ടൈം എടുത്തിട്ടുണ്ടാകും.
അപ്പൊ നമ്മുടെ മുന്നിൽ എണ്ണിയാൽ തീരുന്ന ദിവസവും. എന്നിട്ടും നമ്മൾ റിസ്ക് എടുത്ത് കുറഞ്ഞ ടൈമിൽ വർക്കുകൾ തീർത്തു കൊടുക്കും. പക്ഷെ വീടിന്റെ പണികളുടെ അവസാനം ആയതിനാൽ ചെറിയ ഒരു അഡ്വാൻസ് മാത്രമേ നമുക്ക് കിട്ടിയിട്ടുണ്ടാകൂ.. കസ്റ്റമർ ആണേൽ മറ്റു പണിക്കാരെ ഒക്കെ സെറ്റ് ആക്കി ഉദ്ദേശിച്ച ബഡ്ജറ്റ് ഒക്കെ കാലിയായി അവിടുന്നും ഇവിടുന്നും കുറേശെ ക്യാഷ് ഒപ്പിക്കുകയാകും.
പറഞ്ഞു വന്നത് അവസാന വർക്ക് ആയ ഫാബ്രിക്കേഷൻ വർക്ക് കുറഞ്ഞ അഡ്വാൻസിൽ സ്റ്റാർട്ട് ചെയ്ത് മെറ്റീരിയൽ ഷോപ്പിൽ 4 ദിവസം ക്രെഡിറ്റ് പറഞ്ഞു ഫുൾ വർക്ക് തീർത്തു കൊടുത്തു കേമനായി നിൽക്കുമ്പോളാണ് കസ്റ്റമർ പറയുന്നത് ബാലൻസ് ക്യാഷ് നീ വീടിരിപ്പ് ദിവസത്തിന്റെ ഒരാഴ്ച കഴിഞ്ഞാൽ വന്നു വാങ്ങിക്കോ എന്ന്.
എന്തു ചെയ്യണം എന്നാലോചിച്ചു ടൂൾസ് കൂട്ടി വെക്കുമ്പോഴാണ് അകത്തു നിന്ന് വീട്ടിലെ അമ്മ പറയുന്നത് "ആ പയ്യന്മാരോട് ആ പഴയ കർട്ടന് 2 ബ്രേക്കറ്റ് അടിക്കാനും, വാഷ്ബെയ്സിന്റെയും ബാത്‌റൂമിലെയും ടവൽറാഡ് ഫിറ്റ് ആക്കാനും".. അങ്ങിനെ ലിസ്റ്റിൽ ഇല്ലാത്ത ചില്ലറ പണികളും..
എന്തായാലും പതിവ് പോലെ സഹ വർക്കേഴ്സിന് കൂലി കൊടുക്കാൻ വേറെ വഴി നോക്കേണ്ട അവസ്ഥ...
വീട് പണി കാണാൻ വന്ന വീട്ടിലെ കുട്ടിയുടെ കൂട്ടുകാർ പറഞ്ഞത് കേട്ടപ്പോഴാണ് അല്പമെങ്കിലും മനസ്സിന് ബലം വന്നത്..
"കിടു വർക്ക് ആയിട്ടുണ്ട്. കബോർഡ് ഒക്കെ സൂപ്പർ, കിച്ചൻ സെറ്റപ്പ് കൊള്ളാം " [ അല്ലേലും കസ്റ്റമേഴ്സിന്റെ കാഴ്ചപ്പാടിനെക്കാളും ഒരു പടി കൂടി വർക്ക് കിടു ആകുവാനും പുതിയ ട്രെൻഡ് ആക്കാനും ഫാബ്രിക്കേറ്റർസ് എപ്പോഴും ശ്രദ്ധിക്കാറുണ്ട് 😍]
വീട്ടുകാരുടെ ബാലൻസ് ക്യാഷ് പെട്ടന്ന് കിട്ടുമായിരിക്കും, ഷോപ്പുകാരോട് എങ്ങനെ അവധി മാറ്റി പറയും, എന്നൊക്കെ ചിന്തിച്ചു അവിടെ നിന്ന് ഇറങ്ങി.
[ ഒരു വർക്ക് സൈറ്റ് അല്ല ഒന്നിലധികം വർക്ക് സൈറ്റ് അവസ്ഥകൾ 😇]
------------------
അലുമിനിയം ഫാബ്രിക്കേറ്റർസിനായി ഫ്രീ ആയി ഒരു മൊബൈൽ ആപ്പ്